Skip to content

start:



Note: To view the page correctly, please install and use any malayalam unicode fonts.



ഓപ്പണോഫീസ്.ഓ൪ഗ് എന്ന ഉല്പന്നം

ഓപ്പണോഫീസ്.ഓ൪ഗ് ഒരു ഫ്രീ ഓഫീസ് സ്യൂട്ടാകുന്നു.

കീഴ്പറയുന്നതാണതി൯റെ ഘടകങ്ങള്:

  • റൈറ്റ൪ (ടെക്സ്റ്റ് പ്രോസസിങും എഡിറ്ററും).
  • കാല്ക്ക് (സ്പ്രെഡ്ഷീറ്റ്).
  • ഡ്രോ (വെക്റ്റ൪ ഗ്രാഫിക്സ് വരയ്ക്കാനുള്ള ഘടകങ്ങളു്).
  • ഇംപ്രസ് (പ്രസന്റേഷ൯).
  • ഫോ൪മുല-എഡിറ്റ൪.
  • ഡാറ്റാബേസ് ഘടകം (നി൪മാണത്തിലാണ്; ഫ്രീ MySQL പോലുള്ള ഡാറ്റാബേസ് ഡ്രൈവ൪ ഇ൯സ്റ്റാളു് ചെയ്യുക).

ഉപയോഗമൂല്യംകൊണ്ടും പ്രവ൪തികൊണ്ടും ഓപ്പണോഫീസ്.ഓ൪ഗ് MS-ഓഫീസ് പോലുള്ള മറ്റേതോഫീസ് സ്യൂട്ടുകളോടും കിടപിടിക്കുന്നതാണ്.

ഒരേകദേശരൂപത്തിന് ഇവിടെ നോക്കുക.

സാധാരണയുള്ള മിക്ക രേഖകളും (വേഡ്, എക്സലു്, പവ൪പോയിന്റ്) കാണാനും, മാറ്റം വരുത്താനും, ഓപ്പണോഫീസ്.ഓ൪ഗ് ഫോ൪മാറ്റിലോ പഴയ ഫോ൪മാറ്റിലോ ശേഖരിക്കാനും സാധിക്കുന്നതാണ്. പക്ഷെ ഒരു പ്രധാന പരിമിതി, ഓപ്പണോഫീസ്.ഓ൪ഗിലു് മാക്രോ ഓടിക്കാനാകില്ല എന്നുള്ളതാണ്. പക്ഷേ അവ രേഖകളിലു് തന്നെ സൂക്ഷിക്കുന്നതായിരിക്കും. കാരണം നിങ്ങള്ക്കവ പിന്നീട് വേണ്ടിവന്നേക്കാം.
ഇതു പക്ഷേ വലിയൊരു നേട്ടമാണ് (കാരണം MS-ഓഫീസ് ഫയലു് ഫോ൪മാറ്റുകളു് പുറത്തുവിട്ടിട്ടില്ല). ഏതെങ്കിലുമൊരു MS-ഓഫീസ് രേഖ നിങ്ങള്ക്ക് ഓപ്പണോഫീസ്.ഓ൪ഗുപയോഗിച്ച് തുറക്കാ൯ കഴിയുന്നില്ലെങ്കിലു് ഒരു "ഇഷ്യു" മൂലം ഞങ്ങളേയറിയിക്കുക. അങ്ങനെ ഞങ്ങള്ക്കതിന്റെ തെറ്റുതിരുത്താ൯ സാധിക്കും.

നിങ്ങളു് അറിഞ്ഞിരിക്കേണ്ട ഒരു കാര്യം - ഓപ്പണോഫീസ്.ഓ൪ഗ് പൂ൪തിയാക്കിയിട്ടില്ല (സങ്കീ൪ണമായ ഒരു സോഫ്റ്റ്വെയറും പൂ൪തിയാക്കപ്പെടുകയില്ല). അതിലു് തെറ്റുകളും അപക്വതയും കണ്ടേക്കാം. സാധാരണയുള്ള പല ഉപയോഗങ്ങള്ക്കും ver 1.0 ധാരാളമാണ്.



 

 

 
മലയാളം/ml
ആമുഖം
ഉല്പന്നം
വിശദീകരണം
ലഘുനിഘണ്ടു(glossary)
ഡൗണ്‍ലോഡുകള്‍
സിഡി-റോം
സ്പെല്ലിങ്
പ്റോജക്റ്റ്
പശ്ചാത്തലം
FAQ(സ്ഥിരം ചോദിക്കുന്ന ചോദ്യങ്ങള്‍)
സഹായങ്ങള്‍
മെയിലിങ് ലിസ്റ്റ്
ഡോക്കുമെന്റേഷന്‍
സംഭാവന
-എങ്ങനേ?
തെറ്റുകളറിയിക്കുക
സമ്പറ്‍ക്കം
മെയിലിങ് ലിസ്റ്റ്
അഡ്രസ്സുകള്‍
മറ്റുള്ളവ
കൃതജ്ഞതകള്‍
നിയമങ്ങള്‍